---------------------------------------------

.

Location and Local Governance

Punnakkulangara is a village in northern Kerala (North Malabar). It is situated in the Taliparamba Taluk of Kannur district. Punnakkulangara comes under the Morazha village and Anthoor Municipality. It is in Taliparamba Legislative Assembly Constituency and Kannur Loksabha Constituency.

പുന്നക്കുളങ്ങര കേരളത്തിന്‍റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്. ഇത് കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ് താലൂക്കില്‍ ആണ്. ഈ ഗ്രാമം മോറാഴ വില്ലേജിന്‍റയും ആന്തൂർ മുനിസിപ്പാലിറ്റിയുടെയും ഭാഗമാണ്. പുന്നക്കുളങ്ങര തളിപറമ്പ് നിയോജക മണ്ഡലത്തിന്റെയും കണ്ണൂര്‍ ലോകസഭ മണ്ഡലത്തിന്‍റയും പരിധിയില്‍ ഉൾപെടുന്നു.
Eventhough a small village, Punnakkulangara is surrounded by important places. Historic place of Independence Movement, Morazha, Bakkalam are situated around Punnakkulangara. Kannur University administrative block is situated south of Punnakkulangara. Kerala Armed Police IV th Battalion is the south east boundary of this village. Kannur Engineering College, Doordarshan Kannur Centre, Keltron, Snake Park, etc are very near to this place.

ഒരു ചെറിയ ഗ്രാമം ആണെങ്കിലും പുന്നക്കുളങ്ങര വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയമായ ഏടുകളായ മോറാഴ, ബക്കളം തുടങ്ങിയ സ്ഥലങ്ങള്‍ ഇതിനു ചുറ്റും ആണ്. കണ്ണൂര്‍ യുനിവേഴ്സിറ്റി പുന്നക്കുളങ്ങരയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ ക്യാമ്പ്‌ ഈ ഗ്രാമത്തിന്‍റെ തെക്ക് കിഴക്ക് അതിരിടുന്നു. കെല്‍ട്രോണ്‍, കണ്ണൂര്‍ എന്ജിനീയറിംഗ് കോളേജ് ധര്‍മശാല, ദൂരദര്‍ശന്‍ കണ്ണൂര്‍ കേന്ദ്രം, പറശ്ശിനികടവ് പാമ്പ് വളര്‍ത്തു കേന്ദ്രം, മുത്തപ്പന്‍ മടപ്പുര തുടങ്ങിയവ വളരെ അടുത്ത് തന്നെ സ്ഥിതിചെയ്യുന്നു.

Demography

The demography of Punnakkulngara is of mixed nature. Hindus and Muslims are the dominant religions. Among the Hindus most of them are from Thiyya caste. But religions and caste never had a discriminating effect on the people of Punnakkulangara.

വിവിധ മതസ്ഥര്‍ ഒന്ന് ചേര്‍ന്ന താമസിക്കുന്ന ഒരു ഗ്രാമമാണ് പുന്നക്കുളങ്ങര. ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് ജനസംഖ്യയുടെ ഭൂരിഭാഗവും. അടുത്തകാലത്തായി ക്രിസ്തുമതത്തില്‍പെട്ടവരും ഇവിടേയ്ക്ക് എത്തിയിരിക്കുന്നു. ഹിന്ദു വിഭാഗത്തില്‍ തീയ സമുദായത്തില്‍പെട്ടവരാണ് കൂടുതല്‍. വിവിധ മതസ്ഥര്‍ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ആണെങ്കിലും മതത്തിനോ ജാതിക്കോ ഒരു വിഭാഗീയമായ സ്വാധീനം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാനായിട്ടില്ല.

Education

Punnakkulangara is having almost 95 % literacy. By an average atleast one graduate is their in every home.Most of the people depends Punnakkulangara Anganvaadi for pre school education. Almost 100% of the children used to go to schools. Most of the people depends the aided and Government schools around Punnakkulangara like Morazha South A.L.P School, Morazha Central U.P. school , Government Higher Secondary School Morazha etc.

പുന്നക്കുളങ്ങര 95% സാക്ഷരത ഉള്ള ഒരു പ്രദേശമാണ്. ശരാശരി ഒരു വീടിനു ഒരു ബിരുദ ധാരി എങ്കിലും ഉണ്ട്. സാധാരണക്കാര്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കായി പുന്നക്കുളങ്ങര അംഗനവാടി പ്രയോജനപ്പെടുത്തുന്നു. ജനങ്ങളില്‍ കൂടുതല്‍ പേരും സ്കൂള്‍ വിദ്യാഭ്യാസത്തിനായി മോറാഴ സൌത്ത് എ. എല്‍. പി സ്കൂള്‍, മോറാഴ സെന്‍ട്രല്‍ യു. പി സ്കൂള്‍, മോറാഴ ഗവണ്‍‌മെന്‍റ് ഹയര്‍ സെക്കന്‍റ്ററി സ്കൂള്‍ തുടങ്ങിയവയെ ആശ്രയിക്കുന്നു.
For Higher secondary eduacation, people largely rely upon Morazha Govt. Higher Secondary school and K.P.R Gopalan Smaraka Govt Higher Secondary School, Kalliassery.

ഹയര്‍ സെക്കന്‍റ്ററി വിദ്യാഭ്യാസത്തിനായി കൂടുതലായും ജനങ്ങള്‍ ആശ്രയിക്കുന്നത് മോറാഴ ഗവണ്‍‌മെന്‍റ് ഹയര്‍ സെക്കന്‍റ്ററി സ്കൂള്‍, കെ. പി. ആര്‍. ഗോപാലന്‍ സ്മാരക ഹയര്‍ സെക്കന്‍റ്ററി സ്കൂള്‍ തുടങ്ങിയവയെ ആണ്.
There is no colleges in Punnakkulangara. People depends on Private and parallel Colleges in and around Taliparamba, Kannur, Payyannur, Cherukunnu etc. A majority of boys are now attracted towards the technical field like Computer Hardware, Electronics, Electrical, Mechanical Engg. Most of them rely upon polytechnic, ITI s and private instituitions.

പുന്നക്കുളങ്ങരയില്‍ കോളേജ് ഒന്നും തന്നെ ഇല്ല. തളിപറമ്പ്, കണ്ണൂര്‍, ചെറുകുന്ന് മേഖലകളിലെ ഗവണ്‍‌മെന്‍റ്, സ്വകാര്യ, പാരലല്‍ കോളെജുകളെ ആണ് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇന്ന് നിരവധി യുവാക്കള്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കപെടുന്നുണ്ട്. പ്രധാനമായും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്വര്‍ക്കിംഗ്‌, ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്ജിനീയറിംഗ് മേഖലകളിലേക്ക്. ഇവര്‍ കണ്ണൂര്‍ എന്ജിനീയറിംഗ് കോളേജ് ധര്‍മശാല, മോഡല്‍ പോളിടെക്നിക്ക്‌ കല്യാശ്ശേരി, ഐ ടി ഐ കണ്ണൂര്‍, പോളിടെക്നിക്ക്‌ കണ്ണൂര്‍ തുടങ്ങിയ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു.

Economy

Agriculture - Once the major activity of the people in Punnakkulangara, is now in it's downward swing. still a lot of people are engaged in agriculture, but as a side business. Once the vast paddy fields on the sides of the canal flowing through the center of Punnakkulngara was a nice scene. Slowly, but more and more paddy fields are becoming sterile. Major agricultutral activities includes rice, coconut, aracnut, pepper, cashew, other seasonal activities...

കൃഷി - കേരളത്തിലെ നിരവധി ഗ്രാമങ്ങളെ പോലെ കൃഷി ആയിരുന്നു പുന്നക്കുളങ്ങരയുടെയും നെടുംതൂണ്‍. എന്നാല്‍ ഇന്ന് അത് മെല്ലെ തളര്‍ന്നു കൊണ്ടിരിക്കുന്നു. ഇന്ന് ഒരു വിഭാഗം ജനങ്ങള്‍ കൃഷി തുടര്‍ന്ന് പോരുന്നുണ്ട്. എന്നാലും മെല്ലെ കൂടുതല്‍ കൂടുതല്‍ കൃഷിഭൂമി ഇല്ലാതായി കൊണ്ടിരിക്കുന്നോ എന്ന് ഭയക്കുന്നു. പ്രധാനമായും കൃഷി ചെയ്യുന്നത് നെല്ല്, തേങ്ങ, കുരുകുളക്, അടയ്ക്ക, വാഴ, കശുവണ്ടി, വിവിധ ഇനം പച്ചക്കറികള്‍ തുടങ്ങിയവയാണ്.
Business and Industry - There is no indutry in Punnakkulangara. Lot of people are engaged in small and medium business in Kerala and abroad also. It ranges from small scale trading to trading abroad.

വ്യാപാരം, വ്യവസായം - ഈ ചെറിയ, ജനസാന്ദ്രമായ ഗ്രാമത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ ഒന്നും തന്നെ ഇല്ല. നിരവധി പേര്‍ ചെറുകിട വ്യാപാര സ്ഥാ‍പനങ്ങള്‍ നടത്തുന്നു. നാട്ടിന്‍പുറത്തെ ചെറിയ കടകള്‍ മുതല്‍ വിദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ വരെ ഇത് നീണ്ടു കിടക്കുന്നു.

Vocation / തൊഴില്‍

A major portion of the population in Punnakkulnagara are labourers. The main fields which provides vocation to them are construction, agriculture (seasonal), etc.Co-operative sector is a large source of livelihood. This include Weavers co-operative societies like Kalliassery Weavers Ind. Co-op society,Morazha Weavers Ind Co-op Society, Dinesh, Coffee House etc.One of the most important section is the people employed in other parts of India and abroad. Most of the Non resident are employed in Arabian countries. Another important area is Government sector. Many people are employed in Government offices, Schools, University etc. Now a days people employed in IT and allied industries are also rising up. In Punnakkulangara also, rather than unemployment, underemployment is the main problem.

പുന്നക്കുളങ്ങരയിലെ ജനങ്ങളില്‍ കൂടുതല്‍ പേര്‍ സാധാരണ തൊഴിലാളികളാണ്. പ്രധാനപ്പെട്ട തൊഴില്‍ മേഖലകള്‍ നിര്‍മാണ രംഗവും കൃഷിയും ആണ്. കൃഷി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു തൊഴില്‍ മേഖല അല്ല. അത് കൊണ്ട് തന്നെ മുഴുവന്‍ സമയ കര്‍ഷക തൊഴിലാളികള്‍ക്ക്‌ പകരം നിര്‍മാണ കാര്‍ഷിക മേഖലകളില്‍ മാറി മാറി പ്രവര്‍ത്തിക്കുന്നവര്‍ ആണ് കൂടുതല്‍ പേരും. സഹകരണ മേഖല ഒരു പ്രധാന തൊഴില്‍ മേഖല ആണ്. സഹകരണ സ്ഥാപനങ്ങളായ ദിനേശ്, കല്യാശ്ശേരി വീവേര്‍സ്, മൊറാഴ വീവേര്‍സ്, കോഫി ഹൌസ് തുടങ്ങിയവയില്‍ നിരവധി പേര്‍ ജോലി ചെയ്യുന്നു. ഒരു വിഭാഗം ഓട്ടോ, ടാക്സി, ഡ്രൈവര്‍മാരാണ്. മറ്റൊരു പ്രധാന വിഭാഗം കേരളത്തിന്‌ പുറത്തും രാജ്യത്തിന് പുറത്തും തൊഴില്‍ ചെയ്യുന്നവരാണ്. ഇതില്‍ വലിയ ഒരു വിഭാഗം അറേബ്യന്‍ നാടുകളില്‍ ജോലി ചെയ്യുന്നു. മറ്റൊന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ആണ്. യുനിവേഴ്സിറ്റി മുതല്‍ അംഗനവാടി വരെയും മറ്റു ഗവണ്‍‌മെന്‍റ് ഓഫീസ് കളിലും നിരവധി പേര്‍ ജോലി ചെയ്യുന്നു. ഒരു വലിയ വിഭാഗം യുവാക്കള്‍ ഇന്ന് ടെക്നിക്കല്‍ മേഖലകളിലേക്ക് ആകൃഷ്ടരായി വരുന്നു. കേരളത്തില്‍ എല്ലായിടത്തും പോലെ തൊഴിലില്ലായ്മയെക്കാള്‍ ശരിയായ തൊഴില്‍ ലഭ്യത ആണ് പുന്നക്കുളങ്ങരയുടെയും പ്രശ്നം.



Politics / രാഷ്ട്രീയം

Punnakkulangara is always been a fertile land for pro-proletarian forces. Many times, in the local body election there was no opposition. Punnakkulangara, 3rd ward of the former Anthoor Panchyath, now part of Anthoor municipality never elected any non left member.

പുന്നക്കുളങ്ങര എന്നും ഇടതുപക്ഷ ആഭിമുഖ്യം ഉള്ള ഒരു പ്രദേശമാണ്. പ്രത്യേകിച്ച് എതിര്‍പക്ഷങ്ങളില്ലാത്ത വിജയം ഇവിടെ സാധാരണമാണ്. പഴയ ആന്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്‌, ഇപ്പോഴത്തെ ആന്തൂർ മുനിസിപ്പാലിറ്റി വാര്‍ഡ്‌, പുന്നക്കുളങ്ങര, ഇടതുപക്ഷേതര അംഗത്തെ ഒരിക്കലും വിജയിപ്പിച്ചിട്ടില്ല.
Councellor - Kamala P V

മുനിസിപ്പല്‍ കൌണ്‍സിലര്‍ - കമല പി വി
M.L.A. - M V Govindan Master

എം. എല്‍ .എ - എം. വി ഗോവിന്ദൻ മാസ്റ്റർ